contemporary home design kerala

വീടിൻറെ രണ്ടാം നിലയിൽ മുറികൾ എടുക്കുമ്പോൾ നമ്മൾ ശ്രേദ്ധിക്കേണ്ട ചില കാര്യങ്ങൾ….

രണ്ടാം നിലയിൽ മുറികൾ എടുക്കുമ്പോൾ നാം തെക്കുവശത്തിനും പടിഞ്ഞാറിനുമാണ് പ്രാധാന്യം കൊടുക്കേണ്ടത്. അതുകൊണ്ടു തന്നെ ആ ഭാഗങ്ങളിൽ മുറികൾ പണിയുന്നതാണ് ഉത്തമം. വടക്ക് ഭാഗവും കിഴക്കു ഭാഗവും തുറസായി കിടക്കുന്നതാണ് നല്ലത്. താഴത്തെ നിലയിലെ പൂജ മുറിക്കു മുകളിൽ മുറികൾ വരുന്നത് ശാസ്ത്രപ്രകാരം അനുവദിനീയമാണ്. എന്നാൽ പൂജ മുറിക്കു മുകളിൽ ടോയ്ലറ്റ് വരാതിരിക്കുന്നതാണ് ഉത്തമം.
kerala traditional house

രണ്ടാം നില എടുക്കുമ്പോൾ തെക്കു വശവും പടിഞ്ഞാറു വശവും ഉയരണം എന്ന് ശാസ്ത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. എന്നാൽ ഈ രണ്ടു വശങ്ങൾക്ക് ഉയരം കൂട്ടുന്നതിനായി അവിടത്തെ മേൽപ്പുരയിൽ വാട്ടർ ടാങ്ക് അതുപോലെയുള്ള മറ്റു നിർമ്മിതികളോ പണി ചെയ്യുന്നത് ഉത്തമം അല്ല. രണ്ടാം നിലയിൽ മുറികൾ എടുക്കുമ്പോൾ തെക്കു വശത്തോ പടിഞ്ഞാറു വശത്തോ എടുക്കണം എന്ന് പറയുന്നുണ്ടെങ്കിലും താഴത്തെ മുറി മുകളിലേക്ക് ഉയർത്തുന്നതിൽ തെറ്റില്ല.

അതുപോലെ തന്നെ രണ്ടാം നിലയിലെ മുറികൾക്ക് ഭിത്തി പണിയുമ്പോൾ താഴത്തെ ഭിത്തിയേക്കാൾ ഉയരം കൂടുന്നത് ശാസ്ത്ര പ്രകാരം ശെരിയല്ല. ഇതുപോലെയുള്ള കൊച്ചു കൊച്ചു കാര്യങ്ങൾ ശ്രേദ്ധിച്ചാൽ നമുക്കു രണ്ടാം നിലയിൽ മുറികൾ പണിയാം.

  • 4
  • 0